റവ. കൊച്ചുകോശി ഏബ്രഹാമിനു യാത്രയയപ്പു നല്‍കി
Wednesday, March 16, 2016 7:39 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക വികാരിയായിരിക്കേ മൂന്നു വര്‍ഷത്തെ അനുഗ്രഹീത ശുശ്രൂഷകള്‍ക്കുശേഷം റാന്നി പ്രത്യാശ ഭവന്‍ ഡയറക്ടര്‍ ആയി സ്ഥലം മാറിപ്പോകുന്ന റവ. കൊച്ചുകോശി ഏബ്രഹാമിനും (മനോജ് അച്ചന്‍) കുടുംബത്തിനും ഗാല്‍വസ്റണ്‍ അദര്‍ ഏരിയ പ്രാര്‍ഥനാഗ്രൂപ്പിന്റെ സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി.

ഇടവക കമ്മിറ്റി അംഗമായ ജോജി ജേക്കബിന്റെ ഭവനത്തില്‍ മാര്‍ച്ച് 12നു (ശനി) വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ യുവജനങ്ങളും കുഞ്ഞുങ്ങളും പ്രത്യേക പരിപാടികള്‍ അവതരിപ്പിച്ചു. ബെന്‍, അശ്വിന്‍, നിധീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗോവ ഇന്‍സ്ട്രമെന്റല്‍ മ്യൂസിക് ബാന്‍ഡ് ശ്രദ്ധേയമായിരുന്നു. ജാസ്മിന്‍, ഹന്നാ, ബഞ്ചമിന്‍, ആഷ്ലിന്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.

ജോണ്‍ ചാക്കോ (ജോസ് കോട്ടയം), ജോജി ജേക്കബ് എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. മറുപടി പ്രസംഗത്തില്‍ ഇതുവരെ നടത്തിയ ദൈവത്തിനു നന്ദി പറയുകയും തുടര്‍ന്നും എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടായിരിക്കണമെന്നും അഭ്യര്‍ഥിച്ചു. സ്റീവന്‍ സൈമണ്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. ട്രിനിറ്റി ഇടവക മുന്‍ സെക്രട്ടറി തോമസ് കോശി, ജോണ്‍ തോമസ്, ഫിലിപ്പ് ചിറയില്‍ എന്നിവരുടെ പ്രാര്‍ഥനയോടെ യോഗം പര്യവസാനിച്ചു. വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി