യോഹന്നാന്‍ പൌലോസിന്റെ നിര്യാണത്തില്‍ ജെഎഫ്എ അനുശോചിച്ചു
Wednesday, January 6, 2016 6:44 AM IST
ന്യൂയോര്‍ക്ക്: ജസ്റിസ് ഫോര്‍ ഓള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലില്‍ യോഹന്നാന്‍ പൌലോസിന്റെ നിര്യാണത്തില്‍ ജെഎഫ്എ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം അറിയിച്ചു.

ഒരു വ്യക്തി എങ്ങനെ നല്ല ജീവിതം നയിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു യോഹന്നാന്‍ പൌലോസിന്റെ ജീവിതമെന്ന് ജെഎഫ്എ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പം ജെഎഫ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയും മറ്റു അംഗങ്ങളും പങ്കുചേരുന്നതായി ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: ഷിജോ പൌലോസ്, തെക്കെമാലില്‍ ഹൌസ്, ഫോണ്‍: 98468 66269.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ