ഡാളസില്‍ അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ പതിനൊന്നു പേര്‍ മരിച്ചു
Monday, December 28, 2015 7:41 AM IST
ഡാളസ്: ശനിയാഴ്ച ഡാളസ് കൌണ്ടിയിലെ വിവിധ സിറ്റികളില്‍ ആഞ്ഞുവീഴിയ ചുഴലിക്കാറ്റില്‍ പതിനൊന്നു പേര്‍ മരിക്കുകയും, നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോകുകയും, വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്തു.

ഡിസംബര്‍ 26-നു വൈകുന്നേരം ആറോടെയാണ് 130 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. റോഡിലൂടെ സഞ്ചരിച്ചിരുന്ന നിരവധി കാറുകള്‍ ചുഴലിക്കാറ്റു മൂലം വായുവിലേക്ക് ഉയര്‍ന്നു താഴെവീണതിനെത്തുടര്‍ന്നുള്ള അപകടത്തിലാണു മരിച്ചവരില്‍ ഭൂരിഭാഗവും.

സണ്ണിവെയ്ല്‍, ഗാര്‍ലന്‍ഡ്, റൌലറ്റ് തുടങ്ങിയ സിറ്റികളില്‍ താമസിക്കുന്ന ഇരുപതില്‍പ്പരം മലയാളികളുടെ വീടുകളുടെ മേല്‍ക്കൂര പറന്നുപോകുകയും, ഭാഗികമായി തകരുകയും ചെയ്തു. മലയാളികളില്‍ ഒരാള്‍ക്ക് ചെറിയ പരിക്കേറ്റതൊഴിച്ചാല്‍ എല്ലാവരും സുരക്ഷിതരാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍