വെസ്റ് ചെസ്റര്‍ മലയാളി അസോസിയഷന്‍ നാല്പതിന്റെ നിറവില്‍
Saturday, December 19, 2015 9:13 AM IST
ന്യൂയോര്‍ക്ക്: രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനത്തിന്റെ നാല്പത് വര്‍ഷം പിന്നിടുന്നു.

വെസ്റ് ചെസ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്ന മലയാളികള്‍ അവരുടെ പ്രവാസ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും കേരളത്തിന്റെ സംസ്കാരം തലമുറകളിലേക്ക് സന്നിവേശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സംഘടനയുടെ രൂപീകരണം.

ഓരോ വര്‍ഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നില്‍ 1975 മുതല്‍ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെ വലുതാണ്. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് സംഘടനയുടെ എപ്പോഴത്തെയും പ്രവര്‍ത്തനങ്ങളെ അമേരിക്കാന്‍ മലയാളി സമൂഹം വിലയിരുത്തിയത്.

ഇന്ന് അമേരിക്കയുടെ മുഖ്യ ധാരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഭൂരിഭാഗവും വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ ദേശീയാടിസ്ഥാനത്തില്‍ സംഘടനയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. പല മുന്‍കാല നേതാക്കളും എന്തുകൊണ്േടാ ഇപ്പോള്‍ സാംസ്കാരിക രംഗത്ത് സജീവമായി നിലകൊള്ളാത്ത അവസ്ഥ ഉണ്ടായി. ആദ്യ പ്രസിഡന്റായ എം.വി. ചാക്കോ, പിന്നീട് സാരഥ്യം വഹിച്ച ജോണ്‍ ജോര്‍ജ്, എം.സി. ചാക്കോ, കെ.ജി. ജനാര്‍ധനന്‍, പ്രഭാകരന്‍ നായര്‍, കെ.ജെ. ഗ്രിഗറി, തോമസ് ആലംചേരില്‍, എ.സി. ജോര്‍ജ്, ജോസഫ് വാണിയംപിള്ളി, പാര്‍ഥസാരഥിപിള്ള, തോമസ് പാലക്കല്‍, കൊച്ചുമ്മന്‍ ടി. ജേക്കബ്, ക്ളാര ജോബ്, കെ.എം.മാത്യു തോമസ്, ഇ. മാത്യു, ഫിലിപ്പ് വെമ്പേനില്‍, ജോണ്‍ സി.വര്‍ഗീസ്, എ.വി. വര്‍ഗീസ്, ജോണ്‍ ഐസക്, രാജു സഖറിയ, ബാബു കൊച്ചുമാത്തന്‍, തോമസ് കോശി, രത്നമ്മ ബാബുരാജ്, ജോണ്‍ മാത്യു, ജെ. മാത്യു ടെറന്‍സണ്‍ തോമസ്, ഫിലിപ്പ് ജോര്‍ജ്, ഷാജി ആലപ്പാട്ട്, ജോയ് ഇട്ടന്‍, കുറൂര്‍ രാജന്‍, എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു.

നാല്പത് വര്‍ഷങ്ങളിലെ കാരുണ്യ ധാര

വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ രൂപീകരണത്തിനു പിന്നിലെ മറ്റൊരു പ്രധാന ലക്ഷ്യം ജന്മനാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം അറിയിക്കുക എന്നതുകൂടി ആയിരുന്നു.

നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും മറ്റു സംഘടനകള്‍ക്ക് മാതൃക ആക്കാവുന്ന അവസ്ഥയാണ് ഇപ്പോള്‍ നമ്മുടെ സംഘടനയ്ക്കുള്ളത്. ജനങ്ങള്‍ സമൂഹം എന്ന നിലപാടിലാണ് നമ്മുടെ മുന്നേറ്റം.

നാല്പത് ഓണ നിറവും മത സൌഹാര്‍ദ്ദത്തിന്റെ കേളികൊട്ടും

നാല്‍പ്പത് ഓണം കണ്ട അപൂര്‍വ സംഘടനകളില്‍ ഒന്നാണ് വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍. എല്ലാ വര്‍ഷവും ആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവേലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നു.

വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓര്‍മപ്പെടുത്തലുകളാണ് സംഘടനയുടെ അക്ഷര പുണ്യമായ സുവനീറുകള്‍. നമ്മുടെ ഒരുമയുടെ വിജയം കൂടി ആണിത്. പുതിയ എഴുത്തുകാര്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ സുവനീറുകളിലൂടെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുവാന്‍ നമുക്ക് സാധിച്ചു.

ഒരുമയുടെ സന്തോഷവുമായി ക്രിസ്മസ് ആഘോഷങ്ങള്‍

മാനവ മൈത്രിയുടെ പ്രതീകമായ യേശുദേവന്റെ ജന്മദിനം വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ ലോകത്തോടൊപ്പം ആഘോഷിക്കുന്നു. ഇതോടൊപ്പം പുതു വര്‍ഷാഘോഷവും ആഘോഷിക്കുന്നു.

ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി രണ്ടിന് യോങ്കേഴ്സിലെ മുഛബൈ പാലസ് ഇന്ത്യന്‍ റസ്ററന്റ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ നടക്കും.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍