ഷിക്കാഗോ ക്നാനായ ഫൊറോനയില്‍ ഗുഡലൂപ്പെ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Thursday, December 17, 2015 10:16 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍, ഗുഡലൂപ്പെ മാതാവിന്റെ തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു. ഡിസംബര്‍ 13ന് രാവിലെ 9.45 ന് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ച് വചന സന്ദേശം നല്‍കി.

ഗുഡലൂപ്പെയില്‍ മാതാവ് നാലു പ്രാവശ്യം പ്രത്യക്ഷപ്പെട്ടതിനേപ്പറ്റിയും മനുഷ്യകരങ്ങളിലൂടെ അല്ലാതെയുള്ള റ്റില്‍മയിലുള്ള മാതാവിന്റെ ചിത്രത്തേപ്പറ്റിയും 10 വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലാത്ത റ്റില്‍മയില്‍, നൂറ്റാണ്ടുകളോളം ആ ചിത്രം നിലനില്‍ക്കുന്നതിനേപ്പറ്റിയും മെക്സിക്കോയില്‍ നടന്ന അത്ഭുതങ്ങളേപ്പറ്റിയും ഫാ. ഏബ്രഹാം മുത്തോലത്ത് വിശദീകരിച്ചു. ജോണ്‍ ആന്‍ഡ് ത്രേസ്യാമ്മ മുറിപ്പറമ്പില്‍ കുടുംബാംഗങ്ങള്‍ തിരുനാളിന്റെ പ്രസുദേന്തിമാരായിരുന്നു.

തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ക്ക് വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബിനോയ് സ്റീഫന്‍