ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സ് വാര്‍ഷികം
Friday, September 11, 2015 6:45 AM IST
ന്യൂയോര്‍ക്ക്: ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സ് വാര്‍ഷികാഘോഷ ചടങ്ങുകളില്‍ പത്തനംതിട്ട വുമണ്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ഡെയ്സി ലൂക്കോസ്, ഐഎന്‍ഒസി ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ക്യാപ്റ്റന്‍ സ്റാന്‍ലി ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഒക്ടോബര്‍ 17നു ഫ്ളോറല്‍ പാര്‍ക്കിലെ 26 നോര്‍ത്ത് ടൈസണ്‍ അവന്യൂവിലെ ഓഡിറ്റോറിയത്തിലാണ് വാര്‍ഷിക പരിപാടികളും അവാര്‍ഡ് നൈറ്റും നടക്കുന്നത്. രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വിവിധ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെയാണ് ആഘോഷ പരിപാടികള്‍.

വിവരങ്ങള്‍ക്ക് : 917 224 8665, 917 225 2399.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍