ഷിക്കാഗോ സാഹിത്യവേദി പതിനൊന്നിന്
Thursday, September 10, 2015 4:14 AM IST
ഷിക്കാഗോ: 2015 സെപ്റ്റംബര്‍ മാസ സാഹിത്യ വേദി രണ്ടാം വെള്ളിയാഴ്ചയായ പതിനൊന്നാം തീയതി വൈകുന്നേരം 6.30-നുകണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 ട. ഋഹാവൌൃ, ങഠ ജൃീുലര) കൂടുന്നതാണ്.

അനേകം ചെറുകഥകളും നോവലും, നിരൂപണ ലേഖനങ്ങളും എഴുതിയ, കോമണ്‍വെല്‍ത്ത് പ്രൈസ് അടക്കം അനേകം അവാര്‍ഡുകളും നേടിയ സുജാത സംക്രാന്തി- കേരള പാണിനി, എ.ആര്‍. രാജരാജവര്‍മ്മയുടെ പേരക്കുട്ടിയും, ആരാധ്യനും പണ്ഡിതനുമായ ഡോ. ഗോദവര്‍മ്മരാജയുടെ മകളുമായ സുജാത സംക്രാന്തി ഷിക്കാഗോയില്‍ സന്ദര്‍ശനത്തിനു എത്തിയ വേളയില്‍ അവരുടെ പ്രഥമ പ്രസിദ്ധീകരണ നോവലിനെപ്പറ്റി ചര്‍ച്ച നടത്തുന്നു.

189-മതു സാഹിത്യവേദിയായ ഓഗസ്റ് മാസ സാഹിത്യവേദി ഉമാ രാജയുടെ അധ്യക്ഷതയില്‍ കൂടി. പ്രശസ്ത സാഹിത്യകാരനും സിനിമാ സംവിധായകനുമായ ഉറൂബിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ 'സുന്ദരന്മാരും സുന്ദരികളും' എന്ന നോവലിനെ ആസ്പദമാക്കി ലിന്‍സ് ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. ലക്ഷ്മി നായര്‍ “അൌീാ ഘലമള’ എന്ന കവിത എഴുതി അവതരിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ എം.എസ്. വിശ്വനാഥന്‍ സാഹിത്യവേദി സജീവാംഗം രവി രാജയുടെ സഹോദരന്‍ പി.സി. രാജ, വിര രായന്‍ എന്നിവരുടെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി.

190-മതു സാഹിത്യവേദിയില്‍ കാഥികയോടൊപ്പം “ കി വേല ടവമറീം ീള ഘലഴലി’ എന്ന നോവലിലൂടെ സഞ്ചരിച്ച് അവരുടെ സാഹിത്യ സപര്യയെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയുന്നതിന് സാഹിത്യവേദിയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഇലക്കാട്ട് (773 282 4955).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം