വേള്‍ഡ് അയ്യപ്പസേവാ ട്രസ്റിന്റെ അഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ വാവുബലി അര്‍പ്പണം
Thursday, August 6, 2015 4:18 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പസേവാ ട്രസ്റിന്റെ അഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ക്കിട വാവുബലി ഈ വര്‍ഷം ഓഗസ്റ് പതിനഞ്ചാംതിയതി രാവിലെ നടത്തുന്നു. ബലിതര്‍പ്പണം മുന്നു ബാച്ചുകളയിട്ടാണ് സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ച് രാവിലെ ഏഴിനും, രണ്ടാം ബാച്ച് 8.30 നും, മുന്നാം ബാച്ച് പത്തിനും ഭക്തജനങ്ങളുടെ സൌകര്യാര്‍ത്ഥം നടത്താന്‍ അയ്യപ്പസേവാ ട്രസ്റിന്റെ ബോര്‍ഡ് മീറ്റിങ്ങില്‍ തിരുമാനിച്ചിരിക്കുന്നു. ഈ വര്‍ഷം പതിവിലുമേറെ ഭക്തജനങ്ങള്‍ പങ്കെടുക്കുന്നതിനാലാണ് ബാച്ചുകളായി സംഘടിപ്പിക്കുന്നത്.

ബലി തര്‍പ്പണതില്‍ എല്ലാവിശ്വാസികളും പങ്കെടുക്കണമെന്ന് നേതൃത്വം നല്കുന്ന പാര്‍തഥ സാരഥിപിള്ള അയ്യപ്പസേവാ ട്രസ്റിനുവേണ്ടി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം