മതബോധന സ്കൂളില്‍ നൂറു ശതമാനം അറ്റന്റന്‍സ് ജേതാക്കളെ ആദരിച്ചു
Wednesday, June 10, 2015 6:27 AM IST
ഷിക്കാഗൊ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോനയില്‍ ജൂണ്‍ ഏഴിനു (ഞായര്‍) വൈകുന്നേരം വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാള്‍, ഫാ. പോള്‍ ചാലിശേരി, ഫാ. ഏബ്രാഹം മുത്തോലത്ത് എന്നിവരുടെ കാര്‍മികത്വത്തിലുമുള്ള ദിവ്യബലിയെത്തുടര്‍ന്നു ഈ അധ്യയന വര്‍ഷത്തില്‍, മതബോധന ക്ളാസുകളില്‍, ഒരു ദിവസവും നഷ്ടപ്പെടുത്താതെ, എല്ലാ ക്ളാസുകളിലും പങ്കെടുത്ത് നൂറു ശതമാനം അറ്റന്റന്‍സ് നേടിയ 83 വിദ്യാര്‍ഥികളെയും മൂന്ന് അധ്യാപകരെയും അനുമോദിച്ച് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: ബിനോയ് സ്റീഫന്‍ കിഴക്കനടി