ഏലിയാമ്മ മത്തായി നിര്യാതയായി
Saturday, June 6, 2015 3:42 AM IST
ഫിലഡല്‍ഫിയ: ഓതറ തൂമ്പുകുഴിയില്‍ പരേതനായ ടി.വി.മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (82) നിര്യാതയായി. സംസ്കാരം ജൂണ്‍ ഏഴിനു ഞായറാഴ്ച വൈകുന്നേരം നാലിനു ഓതറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസ്യോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.

ഫിലാഡല്‍ഫിയ ബെന്‍സേലം അഡള്‍ട്ട് ഡേ കെയര്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ നൈനാന്‍ മത്തായി പുത്രനാണ്. മറ്റു മക്കള്‍: സാറാമ്മ ജോണ്‍, വര്‍ഗീസ് മത്തായി, അന്നമ്മ ഈപ്പന്‍, തോമസ് മത്തായി. മരുമക്കള്‍: മിനി നൈനാന്‍, വി. ജോണ്‍, ആനി വര്‍ഗീസ്, മത്തായി ഈപ്പന്‍, ബിന്ദു തോമസ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം