ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ മാര്‍ ജോയി ആലപ്പാട്ടിനു വരവേല്‍പ്പും കുട്ടികളുടെ ആദ്യകുര്‍ബാനസ്വീകരണവും
Thursday, June 4, 2015 8:13 AM IST
ഫിലാഡല്‍ഫിയ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ സഹായമെത്രാനായി നിയമിതനായശേഷം ആദ്യമായി ഫിലാഡല്‍ഫിയ സീറോ മലബാര്‍പള്ളി സന്ദര്‍ശിക്കുന്ന മാര്‍ ജോയി ആലപ്പാട്ടിനു ഇടവകാസമൂഹം സ്വീകരണം നല്‍കുന്നു.

ജൂണ്‍ ഏഴിനു (ഞായര്‍) രാവിലെ 9.45 നു പള്ളിയില്‍ എത്തിച്ചേരുന്ന പിതാവിനെ ദേവാലയകവാടത്തില്‍ ഇടവകവികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി, കൈക്കാരന്മാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവരുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയും മരിയന്‍ മദേഴ്സും മറ്റു ഭക്തസംഘടനാപ്രവര്‍ത്തകരും ഇടവകജനങ്ങളും ഒത്തുചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്നു 10 നുള്ള ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ച് കുട്ടികള്‍ക്ക് ആദ്യകുര്‍ബാന, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ നല്‍കും. ഇടവകവികാരി ഫാ. ജോണികുട്ടി പുലിശേരി, മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരാവും.

മതബോധനസ്കൂളില്‍നിന്നും നിര്‍ദ്ദിഷ്ട പരിശീലനം നേടിയ 24 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിക്കും. മതാധ്യാപകരായ മെര്‍ലി ജോസ് പാലത്തിങ്കല്‍, ജയ്ക്ക് ചാക്കോ, സോബി ചാക്കോ, റജീന ജോസഫ്, ഡോ. ജയിംസ് കുറിച്ചി എന്നിവര്‍ കഴിഞ്ഞ ഒരുവര്‍ഷത്തെ പരിശീലനത്തിനു നേതൃത്വം നല്‍കി. ആല്‍ബര്‍ട്ട് ചാക്കോ, അലീന ബേസില്‍, അലീന ബോസ്, ആല്‍ഫിന്‍ ഷാജന്‍, അലിസ സിജി, ആന്‍ഡ്രൂ ഏബ്രാഹം, ഏയ്ഞ്ചല്‍ ഷാജന്‍, ഏഞ്ജലാ ജിജി, ആന്‍ മേരി ജോസഫ്, ജോര്‍ജ് അഖില്‍ ഷാല്ബന്‍, ഗ്രെയ്സ് ചെംപ്ളായില്‍, ഹന്ന ജയിംസ്, ഇസബെല്‍ ജോസഫ്, ജെസ്വിന്‍ ജെറി, ജോസ്ലിന്‍ ജോസഫ്, ജോയല്‍ സക്കറിയാസ്, ജോനാതന്‍ ജോര്‍ജ്, ജോസഫ് ചാക്കോ, ജോയല്‍ ഷാജി, ജൂഡിത് ബോസ്കോ, കേറ്റ്ലിന്‍ കോശി, നിധി ജോണ്‍, നിഖില്‍ സിറിയക്, തോമസ് അജയ് ഏബ്രഹം എന്നീ കുട്ടികളാണ് മാര്‍ ജോയ് ആലപ്പാട്ടില്‍നിന്നും പ്രഥമ ദിവകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍