പെന്തകുസ്താ ദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം
Saturday, May 30, 2015 6:12 AM IST
ഒക്ലഹോമ സിറ്റി: പെന്തകുസ്താ ദിനത്തില്‍ ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

ഇടവക വികാരി ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ പരിശുദ്ധാഭിഷേക പ്രാര്‍ഥനയോടു കൂടി ദേവാലയത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തി. അരിയില്‍ 'ജീസസ്' എന്ന് എഴുതിയായിരുന്നു കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.

ദൈവഭയമാണ് യഥാര്‍ഥ ജ്ഞാനത്തിന്റെ അടിസ്ഥാനം എന്ന് ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. അറിവിന്റെ ലോകത്തിലേക്ക് പ്രവേശിക്കുന്ന കുരുന്നുകളെ അദ്ദേഹം അനുഗ്രഹിച്ചു. മാതാപിതാക്കളും ഇടവകജനവും ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

ജോസ് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍