പാത്രിയര്‍ക്കീസ് ബാവായുമായി കുര്യാക്കോസ് മോര്‍ തെയോഫീലോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തി
Wednesday, May 6, 2015 5:49 AM IST
ന്യൂയോര്‍ക്ക്: ഹ്യസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവായുമായി മലങ്കര- സുറിയാനി ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയുടെ റസിഡന്റ് ബിഷപ്പും സഭയുടെ മീഡിയ സെല്‍ ചെയര്‍മാനുമായ കുര്യാക്കോസ് മോര്‍ തെയോഫീലോസ് മെത്രാപ്പോലീത്ത 2015 മേയ് നാലാം തീയതി പിതാവിന്റെ ന്യൂജേഴ്സിയിലുള്ള അരമനയില്‍വച്ച് കൂടിക്കാഴ്ച നടത്തുകയുണ്ടായി. കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത എല്‍ദോ മോര്‍ തീത്തോസ്, തീമോത്തിയോസ് മത്താ അല്‍കൌറി, സെമിനാരി പ്രിന്‍സിപ്പല്‍ ആദായി ജയിംസ് കോറെപ്പിസ്കോപ്പ എന്നിവരും സന്നിഹിതരായിരുന്നു.

കൂടിക്കാഴ്ചയില്‍ അര്‍മീനിയയില്‍ വച്ച് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്ക ബാവയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പരി. പിതാവ് പങ്കുവച്ചു. കാതോലിക്കാ ബാവയുമായിട്ടുള്ള സംഭാഷണം തീര്‍ത്തും സൌഹ്യദപരമായിരുന്നുവെന്നും സഭാ സമാധാനത്തിനു വേണ്ടി മലങ്കരയില്‍ വച്ച് നടന്ന സുന്നഹദോസില്‍ ഒരു കമ്മറ്റി രൂപവത്കരിച്ചിട്ടുണ്െടന്നും പരി. പിതാവ് കാതോലിക്കാ ബാവയെ അറിയിച്ചു. അടുത്ത സുന്നഹദോസില്‍ ഓര്‍ത്തഡോക്സ് വിഭാഗവും അങ്ങനെ ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കാം എന്നു കാതോലിക്ക ബാവ ഉറപ്പ് നല്‍കിയിട്ടുണ്െടന്നും പരി. പിതാവ് സൂചിപ്പിക്കുകയുണ്ടായി.

പരസ്പരം സഹകരിച്ച്് രണ്ടു സഭകളായി കേസുകളൊക്കെ അവസാനിപ്പിച്ച് മുന്നോട്ട് പോകുന്നതിനാണ് ശ്രമിക്കുന്നതെന്നും അല്ലാതെ ഒരു യോജിപ്പല്ല തന്റെ മനസിലുള്ളതെന്നും പരി. പിതാവ് പ്രത്യേകം കല്‍പ്പിക്കുകയുണ്ടായി. ശ്രേഷ്ഠ കാതോലിക്കാബാവായെ കല്‍പ്പന മുഖാന്തിരം ഈ കാര്യങ്ങളൊക്കെ അറിയിച്ചിട്ടുണ്െടന്നും മുന്നോട്ടുവയ്ക്കുന്ന ഓരോ കാല്‍വയ്പും ശ്രേഷ്ഠ കാതോലിക്കാ ബാവായോടും മലങ്കര സുന്നഹദോസിനോടും ആലോചിച്ച് മാത്രമേ എടുക്കുവെന്നും പരി. പിതാവ് കല്‍പ്പിക്കുകയുണ്ടായി. സഭയില്‍ സമാധാനം ഉണ്ടാകേണ്ടത് അത്യാവശ്യവും ഉണ്ടാക്കേണ്ടത് തന്റെ കടമയുമാണെന്നും അതിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. തന്റെ ജന്മദിനത്തില്‍ പ്രാര്‍ഥനാശംസകള്‍ നേര്‍ന്ന നമ്മുടെ മലയാളി മക്കള്‍ക്കുള്ള നന്ദിയും പരി. പിതാവ് ആശംസിക്കുകയുണ്ടായി. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം