ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ധനസമാഹരണ കിക്ക് ഓഫ് വന്‍ വിജയം
Tuesday, April 28, 2015 6:48 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ധന സമാഹരണ കിക്ക് ഓഫ് വന്‍വിജയം.

ഏപ്രില്‍ നാലിന് (ശനി) വൈകുന്നേരം ഈസ്റര്‍ കുര്‍ബാനയ്ക്കുശേഷം നടന്ന കിക്ക് ഓഫില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം ഡോളറോളം സമാഹരിക്കുവാന്‍ കഴിഞ്ഞു. ദേവാലയത്തില്‍ നടന്ന സമ്മേളനത്തില്‍ വികാരി ഫാ. തോമസ് മുളവനാല്‍ എല്ലാ സ്പോണ്‍സര്‍മാരെയും ധനസമാഹരണ കമ്മിറ്റി അംഗങ്ങളും പ്രത്യേകം അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 18ന് വൈകുന്നേരം ഏഴിന് കോപ്പര്‍ നിക്കസ് തിയറ്ററില്‍ നടക്കുന്ന ജയറാം ഷോയുടെ സ്പോണ്‍സറായി മുന്നോട്ടു വന്നവരെ പ്രത്യേകം അനുമോദിച്ചു. പരിപാടിയുടെ വിജയത്തിനായി എല്ലാവരും ആത്മാര്‍ഥമായി സഹകരിക്കണമെന്നു വികാരിയും കമ്മിറ്റി അംഗങ്ങളും അഭ്യര്‍ഥിച്ചു.

പരിപാടിയുടെ മെഗാ സ്പോണ്‍സര്‍ മാത്യു പൂത്തുറ ആന്‍ഡ് ഫാമിലിയും ഗോള്‍ഡ് സ്പോണ്‍സര്‍മാരായ ടിറ്റോ ആന്‍ഡ് ഷേര്‍ളി കണ്ടാരപ്പള്ളി, ജോസ് ആന്‍ഡ് മേരി കരികുളം, ഗ്രാന്‍ഡ് സ്പോര്‍സര്‍മാരായ സ്റീഫന്‍ ആന്‍ഡ് സെലിന്‍ ചൊള്ളംബേല്‍, ജോസഫ് ആന്‍ഡ് കുസുമം ഓളിയില്‍ പുത്തന്‍പുരയില്‍, സജിമോന്‍ ആന്‍ഡ് ഐബി പറംബേട്ട് എന്നിവരാണ്.

ധനസമാഹരണ കമ്മിറ്റി ചെയര്‍മാന്‍ പോള്‍സന്‍ കുളങ്ങരയും മറ്റു കമ്മിറ്റി അംഗങ്ങളും പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.