മത്തായി ജോസഫ് നിര്യാതനായി
Monday, March 30, 2015 4:23 AM IST
ഡാളസ്: ഇടുക്കി തോപ്രാംകുടി കുളത്തുങ്കല്‍ മത്തായി ജോസഫ് (കുഞ്ഞ്- 77) നിര്യാതനായി. സംസ്കാരം തോപ്രാംകുടി സെന്റ് മരിയാ ഗൊരേത്തിപള്ളിയില്‍ മാര്‍ച്ച് 30ന് (തിങ്കളാഴ്ച) ഉച്ചയ്ക്കു രണ്ടിന്. ഏലപ്പാറ തുണ്ടത്തില്‍ കുന്നേല്‍ മറിയക്കുട്ടിയാനു ഭാര്യ. വാകത്താനം പഴഞ്ചിറ വീട്ടില്‍ മേരി രാജന്‍ ഏക സഹോദരിയാണ്. ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗവും ഗ്ളാസ് ഫ്ളോസ് ഇന്‍ഡസ്ട്രീസ് ഐടി വിഭാഗം ഡയറക്ടറുമായ ജുബി അലക്സാണ്ടറുടെ ഭാര്യാപിതാവാണ്.

ഷിജി ജോണ്‍ (എലിക്കുളം) ഷാജി (തോപ്രാംകുടി) ഷൈനി (ഡാലസ് മെഡിക്കല്‍ സെന്റര്‍) ഷാന്റി ബിജു (മുണ്ടക്കയം) ഷൈബി (പൊന്മുടി) എന്നിവര്‍ മക്കളും ജോണി,സിനി, ജുബി, ബിജു, സുരേഷ എന്നിവര്‍ മരുമക്കളുമാണ്.

റിപ്പോര്‍ട്ട്: ഷാജി രാമപുരം