ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യോങ്കേഴ്സ് പ്രെയര്‍ മീറ്റിംഗ്
Friday, March 6, 2015 11:26 PM IST
ന്യൂയോര്‍ക്ക്: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യോങ്കേഴില്‍ മാസ യോഗങ്ങള്‍ ഇനിമുതല്‍ എല്ലാ രണ്ടാം ശനിയാഴ്ചയും വൈകിട്ട് അഞ്ചു മുതല്‍ ഏഴുവരെ സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. (ട. ഖീവി ഋുശരീുെമഹ ഇവൌൃരവ, 100 ഡിറലൃവശഹഹ ട, ഥീിസലൃ, ചഥ 10710)

അടുത്ത യോഗം മാര്‍ച്ച് 14ന് നടത്തും. അവരവര്‍ നില്‍ക്കുന്ന സഭയില്‍ ഉറച്ചു നിന്നുകൊണ്ട് യേശുക്രിസ്തുവില്‍ മാനസാന്തര ജീവിതം നയിച്ച് ജീവിത വിശുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്ന ചുരുക്കം കൂട്ടായ്മകളില്‍ ഒന്നാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്. ദൈനംദിന ദുഖങ്ങളിലും, പ്രയാസങ്ങളിലും യേശുക്രിസ്തുവിനെ ഒരു യാഥാര്‍ത്ഥ്യമായി ജീവിതത്തില്‍ അനുഭവിച്ച് ആശ്വസിക്കുവാന്‍ വിവിധ എപ്പിസ്കോപ്പല്‍ സഭകളിലെ വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക് സഭാ വ്യത്യാസമില്ലാതെ ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗീവര്‍ഗീസ് (845 709 5272), ബെന്നി തോമസ് (914 514 0813), ജോണ്‍ ജോര്‍ജ് (914 473 4868).