യംഗ് സയന്റിസ്റ് ചലഞ്ച്: മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു
Friday, September 26, 2014 7:48 AM IST
കാലിഫോര്‍ണിയ: 2014 ഡിസ്കവറി യംഗ് സയന്റിസ്റ് ചലഞ്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്ന പത്ത് അവസാന റൌണ്ട് മത്സരാര്‍ഥികളില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

വ്യത്യസ്ത മേഖലകളില്‍ ഗവേഷണം നടത്തുന്ന അഞ്ച് മുതല്‍ എട്ടു വരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് 2014 ഡിസ്കവറി മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മൈത്രി അമ്പാട്ടിപുഡി (കലിഫോര്‍ണിയ), സാഹില്‍ ധോഷി (പെന്‍സില്‍വാനിയ), ജയകുമാര്‍ (വെര്‍ജീനിയ) എന്നീ വിദ്യാര്‍ഥികളുടെ അസാധാരണമായ കഴിവുകളാണ് മത്സരത്തിന്റെ അവസാന റൌണ്ടിലേക്ക് പ്രവേശനം ലഭിക്കാനിടയായത്.

ഒക്ടോബര്‍ 12 മുതല്‍ 14 വരെ മിനിസോട്ട സെന്റ് പോള്‍ ത്രി. എം. ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. 25,000 ഡോളറാണ് ഒന്നാം സ്ഥാനക്കാരനായ യംഗ് സയന്റിസ്റിനെ കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍