അയ്യപ്പ സേവാസംഘം ന്യൂയോര്‍ക്കില്‍ ശാസ്താ പ്രീതി പൂജ നടത്തുന്നു
Tuesday, April 1, 2014 4:59 AM IST
ന്യൂയോര്‍ക്ക്: അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ശനിയാഴ്ച്ച രാവിലെ എട്ടുമുതല്‍ വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ (100 ഹമസല്ശഹഹല ഞീമറ, ചലം ഒ്യറല ജമൃസ, ചഥ 11040) ശാസ്താ പ്രീതി നടത്തുന്നു.

അമേരിക്കയില്‍ ഇദംപ്രഥമമായി നടത്തുന്ന ഈ ശാസ്താ പ്രീതി, പൂജാരി ഡോ. ദാസന്‍ പോറ്റിയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരിക്കും നടത്തുന്നത്. അമേരിക്കയില്‍ ആദ്യമായി ഹൈന്ദവ പൂജകള്‍ ശാസ്ത്രീയമായി നടത്തുവാന്‍ ആരംഭിച്ചത് ഡോ. ദാസന്‍ പോറ്റിയാണ്. ന്യൂയോര്‍ക്കില്‍ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ശ്രീധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്തിനായി പ്രത്യേകം നടത്താറുള്ള ഈ വിശേഷാല്‍ പൂജ അരങ്ങേറുന്നത്.

രാവിലെ എട്ടിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് മഹാന്യാസ ജപം, അഭിഷേകം, അര്‍ച്ചന, ശാസ്താഹവനം, അയ്യപ്പ സഹസ്ര നാമാര്‍ച്ചന, ദീപാരാധന, ചതുര്‍വേദ പാരായണം, എന്നിവയ്ക്ക് ശേഷം ന്യൂജേഴ്സി നാമസങ്കീര്‍ത്തനം ഭജനസംഘം അവതരിപ്പിക്കുന്ന അയ്യപ്പ ഭജനാഞ്ജലിയും, പ്രസാദമൂട്ടും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ഗണപതി ഹോമം, അഭിഷേകം അര്‍ച്ചന എന്നിവയ്ക്ക് മുന്‍കൂര്‍ രസീത് വാങ്ങി ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. വിദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് ംംം.മ്യ്യമുുമല്െമ.ീൃഴ സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ വഴി രസീതുകള്‍ എടുത്ത് പൂജകളില്‍ ഭാഗഭാക്കാകാവുന്നതും പ്രസാദം തപാല്‍ വഴി എത്തിച്ചു കൊടുക്കുന്നതുമാണ്.

ഡോ. ശ്രീധര്‍ കാവിലാണ് വിഷുവിനോട് അനുബന്ധിച്ചുള്ള ഈ ശാസ്താ പ്രീതി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് . അടുത്ത ശാസ്താപ്രീതി ഓണത്തിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച്ച രാവിലെ ഇതേ സ്ഥലത്ത് വച്ച് തന്നെ നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപിനാഥ് കുറുപ്പ് (പ്രസിഡന്റ്)845 548 3938, സജി കരുണാകരന്‍ (സെക്രട്ടറി)631 889 5012.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍