തലവടി-കാഞ്ഞിരപ്പള്ളി കുടുംബയോഗം ന്യൂജേഴ്സിയില്‍
Saturday, March 29, 2014 3:13 AM IST
ന്യൂജേഴ്സി: തലവടി- കാഞ്ഞിരപ്പള്ളി ഇട്ടി മാത്തപ്പണിക്കര്‍ ശാഖ കുടുംബയോഗത്തിന്റെ അമേരിക്കയിലേയും കാനഡയിലേയും കുടുംബാംഗങ്ങളുടെ കൂടിവരവ് ഏപ്രില്‍ അഞ്ചിന് ശനിയാഴ്ച ന്യൂജേഴ്സിയിലെ ചെറി ഹില്ലില്‍ വെച്ച് നടത്തപ്പെടും. കുടുംബയോഗം പ്രസിഡന്റ് അഭിവന്ദ്യ റൈറ്റ് റവ. തോമസ് സാമുവേല്‍ തിരുമേനി അദ്ധ്യക്ഷതവഹിക്കും. ഡോ. തോമസ് ജോണ്‍ കോളാകോട് ആതിഥ്യം വഹിക്കും.

കാഞ്ഞിരപ്പള്ളി കുടുംബം വിശുദ്ധ തോമാശ്ശീഹായാല്‍ സ്ഥാപിതമായതാണ്. വി. തോമസ് അപ്പസ്തോലന്‍ സ്ഥാപിച്ച ഏഴു പള്ളികളില്‍ ഒന്നായ നിലയ്ക്കലില്‍ നിന്നും ഉത്ഭവിച്ച് കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറിപ്പാര്‍ക്കുകയും, പിന്നീട് ഒരു ശാഖ തലവടിയില്‍ വന്ന് താമസിക്കുകയും ചെയ്തതിന്റെ പിന്‍മുറക്കാരാണ് കാഞ്ഞിരപ്പള്ളില്‍, തോട്ടുകടവില്‍, കോളാകോട്, വാലായില്‍, മാടവന, തൈപ്പറമ്പില്‍, പത്തിച്ചേരില്‍, ശ്രാമ്പിക്കല്‍, മണലേല്‍, കോക്കോത്ത്, പാരായില്‍ തുടങ്ങിയ ശാഖകള്‍.

കുടുംബയോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഡോ. തോമസ് ജോണ്‍ കോളാക്കോടുമായി ബന്ധപ്പെടുക: ഫോണ്‍: 856 795 7558, ഇമെയില്‍: രീഹമരീഷേ@രീാരമ.ില മിറ രീേഹമരീ@്യമവീീ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം