ഡാളസില്‍ ക്രിസ്തീയ സംഗീത സായാഹ്നം ഏപ്രില്‍ അഞ്ചിന്
Friday, March 28, 2014 8:20 AM IST
ഡാളസ്: ആത്മീയ ചൈതന്യം തുളുമ്പുന്ന ക്രിസ്തീയ ഗാനങ്ങള്‍ കോര്‍ത്തിണക്കി, ക്രിസ്തീയ ഗാനശുശ്രൂഷാ രംഗത്ത് ശ്രദ്ധേയരായികൊണ്ടിരിക്കുന്ന ഡാളസിലെ സ്പ്രിംഗ്സ് ഓഫ് ഗ്ളോറി (ടുൃശിഴ ീള ഏഹ്യീൃ) ഓര്‍ക്കസ്ട്രാ ഒരുക്കുന്ന സംഗീതസായാഹ്നത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഡാളസ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സംഗീതസായാഹ്നം ഏപ്രില്‍ അഞ്ചിന് (ശനി) വൈകുന്നേരം ആറു മുതല്‍ 8.30 വരെ ഇര്‍വിംഗിലുള്ള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍ (1820, ണ 7വേ ൃലല, കൃംശിഴ, ഠത) നടക്കും.

ഡാളസിലെ പ്രശസ്തരായ ഗായകര്‍ ആലപിക്കുന്ന ശ്രുതിമധുരമായ ഗാനങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീവിതത്തില്‍ അനുഭവിക്കുന്ന ദൈവകൃപയ്ക്ക് നന്ദി കരേറ്റുവാന്‍, സഭാവ്യത്യാസമെന്യെ ഏവരും കടന്നുവന്ന് ഈ സംഗീതസന്ധ്യ അനുഗ്രഹപൂര്‍ണമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു. പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.കെ.ബി. കുരുവിള (വികാരി): 2816360327, അജു മാത്യു 2145542610, അലക്സ് ചാക്കോ 9723755625, അജി പോള്‍ 4085698985.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി