പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
Tuesday, March 25, 2014 5:04 AM IST
ഓക്പാര്‍ക്ക്: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മാര്‍ച്ച് 23-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. തോമസ് കറുകപ്പടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ അനുസ്മരണ സമ്മേളനം ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ ഇടവകയുടെ ദുഖവും അനുസ്മരണവും രേഖപ്പെടുത്തി.

ട്രഷറര്‍ കുര്യന്‍ പി. ജോര്‍ജ് പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് റവ. ഡീക്കന്‍ ലിജു പോള്‍, കമാന്‍ഡര്‍ റോയി പി. തോമസ്, മേഴ്സി സ്കറിയ, ബീനാ ജേക്കബ്, ദിവ്യ ഉമ്മന്‍ എന്നിവര്‍ ബാവായെ അനുസ്മരിച്ച് സംസാരിക്കുകയും ദുഖം രേഖപ്പെടുത്തുകയും ചെയ്തു.

സെന്റ് ജോര്‍ജ് ഇടവകയെ പ്രതിനിധീകരിച്ച് പരി. ബാവായുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനു ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, റെജിമോന്‍ ജേക്കബ്, ബാബു ചെറിയാന്‍ എന്നിവര്‍ ലബനിലേക്ക് യാത്രതിരിച്ചു.

പരിശുദ്ധ ബാവായുടെ കബറടക്ക ശുശ്രൂഷകള്‍ ാമഹമിസമൃമ്.രീാ സിറിയയില്‍ നിന്ന് സംപ്രേഷണം ചെയ്യും. ഷെവലിയാര്‍ ജെയ്മോന്‍ സ്കറിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം