കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക ഡാളസ് ഡൌണ്‍ടൌണിലെ ഷെല്‍ട്ടറുകളില്‍ ഭക്ഷണം വിതരണം ചെയ്തു
Monday, March 24, 2014 7:28 AM IST
ഡാളസ്: കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ നേതൃത്വത്തില്‍ 'ഈ ചെറിയവരില്‍ ഒരുത്തനു ചെയ്തത് എല്ലാം എനിക്കാകുന്നു ചെയ്തത്' എന്ന യേശുക്രിസ്തുവിന്റെ മഹത്വചനം യുവജനങ്ങളിലും കുട്ടികളിലും പകരുക എന്ന ലക്ഷ്യത്തോടെ ഇടവക ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി സ്വന്തമായി ഭവനം ഇല്ലാതെ ഡാളസ് ഡൌണ്‍ടൌണിലെ ഷെല്‍ട്ടറുകളില്‍ കഴിയുന്ന ആളുകള്‍ക്ക് ഒരു നേരത്തെ വിശപ്പിന് ആശ്വാസം നല്‍കാന്‍ സ്വന്തമായി പാകപ്പെടുത്തിയ ഭക്ഷണം സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും മഹത് വചനങ്ങളും ആലേഖനം ചെയ്ത പായ്ക്കറ്റുകളില്‍ മാര്‍ച്ച് 22ന് (ശനി) ഉച്ചയ്ക്ക് നല്‍കിയത് വളരെ ശ്രദ്ധേയമായി.

പ്രസ്തുത പരിപാടികള്‍ക്ക് ഇടവക വികാരി റവ. സാം മാത്യു, റവ. ജോര്‍ജ് ജയ്ക്കബ്, ജൂബി അലക്സാണ്ടര്‍, ബായി ഏബ്രഹാം, സന്തോഷ് ചാക്കോ, രഞ്ജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷാജി രാമപുരം