മണ്ണാർക്കാട്: നിർമാണംനിലച്ച നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുക, പഴയ ചെക്ക്പോസ്റ്റ് ജംഗ്ഷനിലെ വീതി കുറച്ചുള്ള അശാസ്ത്രിയമായ റോഡുനിർമാണത്തിനു പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചു കോടതിപ്പടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ഐഎൻടിയുസി തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കെ. ശിവദാസന്റെ അധ്യക്ഷതയിൽ ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. വി.വി. ഷൗക്കത്തലി, കുരിക്കൾ സെയ്ത്, അരുൺ കുമാർ പാലക്കുറുശ്ശി, മണികണ്ഠൻ വടശ്ശേരി , നൗഷാദ് ചേലഞ്ചേരി, കൊളമ്പൻ ജലീൽ, റസാക്ക് മംഗലത്ത്, എം. അജേഷ്, പൊതിയിൽ മുഹമ്മദ് ഹനീഫ, പുളിയത്ത് മണികണ്ഠൻ, കെ. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പിന്നീട് പൊതുമരാമത്ത് അധികൃതമായി ചർച്ച നടത്തി.