പാലക്കാട്: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാന്റെ നേതൃത്വത്തിൽ ശുചിത്വ ബോധവത്കരണം ജില്ലയിൽ സംഘടിപ്പിച്ചു. കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ ജെഎസ്എസ് സംഘടിപ്പിച്ച ശുചീകരണ പരിപാടികൾ റെയിൽവേ ഡിവിഷൻ എഡിഇഎൻ ബിബാഷ് പാസ്വാൻ ഉദ്ഘാടനം ചെയ്തു.
ജെഎസ്എസ് പാലക്കാട് ഡയറക്ടർ സിജു മാത്യു സമ്പൂർണ ശുചിത്വവാര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ.ആർ. ഷൈൻകുമാർ ബോധവത്കരണ സന്ദേശം നൽകി. ജെഎസ്എസ് പഠിതാക്കളുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. അധ്യാപകരായ എം. രതി, ആർ. സ്മിത, ജെഎസ് ഉദ്യോഗസ്ഥരായ പി.എസ്. അഭിഷയ് , ജോയ് ജോസഫ്, ലൂയിസ് ജോർജ് നേതൃത്വം നൽകി.