കോയമ്പത്തൂർ: സൂളൂർ ഏറോ ക്ലബിന്റെ നേതൃത്വത്തിൽ ഓണമാഘോഷിച്ചു. കാങ്കേയംപാളയം അശ്വനിമഹലിൽ നടത്തിയ ഓണാഘോഷം ആർ.എഫ്. കമാണ്ടന്റ് എം. സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് എ.കെ. ജോൺസൺ സ്വാഗതമാശംസിച്ചു.
പ്രസിഡന്റ് മാർഗരറ്റ് ജോൺസൺ അധ്യക്ഷത വഹിച്ചു. തമിഴ്നാട് മുൻമന്ത്രിയും മുൻ മേയറുമായിരുന്ന എസ്.എം. വേലുസ്വാമി, പി.എസ്. സെൽവരാജ്, സൂളൂർ എയർ വിംഗ് പ്രസിഡന്റ് സംഗീത വിനോദ്, കെ.എ. സുബ്രഹ്മണി, കെ. ചെല്ലമുത്തു, അശോകൻ, സിടിഎംകെ വൈസ് പ്രസിഡന്റ് മുരളീധരൻ നമ്പ്യാർ, സൂളൂർ എംഎൽഎ കന്ദസ്വാമി എന്നിവർ ആശംസകൾ നേർന്നു. സൂളൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. അജിൻ ചക്കാലക്കൽ ഓണസന്ദേശം നൽകി. പ്രിൻസൺ നന്ദി പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. ഓണസദ്യയുമുണ്ടായിരുന്നു.