മംഗലംഡാം: മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റേയും സ്കൗട്ട് ആൻഡ് ഗൈഡ്, ഭൂമിത്രസേന ക്ലബും സംയുക്തമായി മംഗലംഡാം പോലീസിന്റെ ഹരിതം മംഗലംഡാം പദ്ധതിയുമായി സഹകരിച്ച് പ്ലാസ്റ്റിക് നിർമാർജന യജ്ഞം നടത്തി.
സിഐ അനീഷ് നിർമാർജന യജ്ഞം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെയ്താലി, സ്കൂൾ പിടിഎ പ്രസിഡന്റ് ഡിനോയ് കോമ്പാറ, പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രമ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് സ്വച്ഛത ഹി സേവ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് നിർമാർജന യജ്ഞം സംഘടിപ്പിച്ചത്.