പ​ള്ളി​ക്ക​ൽ കൊ​ല​പാ​ത​കം: സം​സ്കാ​രം ന​ട​ത്തി
Saturday, September 21, 2024 6:09 AM IST
കൊ​ട്ടാ​ര​ക്ക​ര: പ​ള്ളി​ക്ക​ലി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യു​ടെ സം​സ്കാ​രം ഇ​ന്ന​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു. വി​ദേ​ശ​ത്തും എ​റ​ണാ​കു​ള​ത്തു​മു​ള്ള മ​ക്ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​തോ​ടെ​യാ​ണ് സം​സ്കാ​രം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പ​ള​ളി​ക്ക​ൽ സ​ന​ൽ ഭ​വ​നി​ൽ സു​രേ​ന്ദ്ര​ൻ പി​ള്ള ഭാ​ര്യ സ​ര​സ്വ​തി​യ​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.


സം​ശ​യ രോ​ഗ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ആ​യു​ധം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.