അലയമണ്ണില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
1454956
Saturday, September 21, 2024 5:54 AM IST
അഞ്ചല്‍: അലയമണ്‍ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായി കരുകോണ്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ ഉദ്ഘാടനം ചെയ്തു. എം. മുരളി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജി. പ്രമോദ്, സ്ഥിരംസമിതി അധ്യക്ഷ മിനി ദാനിയേല്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദുലേഖ, ശോഭന, സ്കൂള്‍ പ്രിന്‍സിപ്പല്‍ ദിലീപ്, സന്ധ്യ രാധാകൃഷണന് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഡി. വെണ്മണി,എസ്.എസ്. അജിത എന്നിവര്‍ ക്ലാസ് നയിച്ചു. ഡോ, കെ. ശ്രീകുമാര്‍, ഡോ. സഫാനാ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നൽകി.