ചേനങ്കര ജംഗ്ഷനിലെ ഗതാഗത കുരുക്ക്, കോൺഗ്രസ് മാർച്ചും ധർണയും നടത്തി
1477993
Sunday, November 10, 2024 7:01 AM IST
ചവറ: തേവലക്കര ചേനങ്കര ജംഗ്ഷനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് തേവലക്കര സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേനങ്കര ടൗണിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കുകയോ, മുഴുവൻ സമയവും ഗതാഗതം നിയന്ത്രിക്കാൻ പോലീസിനെ നിയമിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ധർണ ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തേവലക്കര സൗത്ത് മണ്ഡലം പ്രസിഡന്റ് കോയിവിള സൈമൺ അധ്യക്ഷനായി. മാമൂലയിൽ സേതുക്കുട്ടൻ, ജോസ് വിമൽരാജ്, ജോയ്മോൻ അരിനല്ലൂർ, ജി. ചന്ദ്രൻ, സി.കെ. രവീന്ദ്രൻ, എ.സി. ജോസ്, ശിവൻ കുട്ടിപിള്ള,
അനിൽ പുത്തൻസങ്കേതം,വയലുവീട്ടിൽ നിസാം, തടത്തിൽ രാജു, തുളസി പറത്തൂർ, വർഗീസ് വൈദ്യൻ, എം.എ. ആന്റണി, കുഞ്ഞുമോൻ സുരേഷ് എന്നിവർ പ്രസംഗിച്ചു. സഞ്ജയ് സാജു, ആന്റൺ ജേക്കബ്, ബേബി സെബാസ്റ്റ്യൻ, ക്രിസ്താഫർ, തങ്കച്ചൻ, ഫ്രാൻസിസ് ഹില്ലാരിയസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.