പോ​ള​യ​ത്തോ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ടെ​ൻ​ഡ​ർ വി​ളി​ച്ചെന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി
Saturday, September 21, 2024 6:07 AM IST
കൊ​ല്ലം: പോ​ള​യ​ത്തോ​ട് റ​യി​ല്‍​വേ മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​ത്തി​നു​ള​ള ടെ​ൻ​ഡ​ർ കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.

ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ മു​ഴൂ​വ​ന്‍ തു​ക​യും റ​യി​ല്‍​വേ വ​ഹി​ക്കു​ന്ന​തി​നു​ള​ള നി​ര്‍​ദേ​ശം റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ അ​ന്തി​മ പ​രി​ഗ​ണ​ന​യി​ലാ​ണ്. റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ചെ​ല​വ് പൂ​ര്‍​ണ​മാ​യി റെ​യി​ല്‍​വേ വ​ഹി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ച​ത്.

റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന്‍റെ ചെ​ല​വ് പ​കു​തി വീ​തം കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളാ​ണ് വ​ഹി​ക്കു​ന്ന​ത്. പോ​ള​യ​ത്തോ​ടി​ന്‍റെ പ്ര​ത്യേ​ക​ത ക​ണ​ക്കി​ലെ​ടു​ത്തും റെ​യി​ല്‍​വേ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തു മൂ​ലം യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ചു​മാ​ണ് നി​ര്‍​മാ​ണ ചി​ല​വ് പൂ​ര്‍​ണ​മാ​യി കേ​ന്ദ്ര റെ​യി​ല്‍ മ​ന്ത്രാ​ല​യം വ​ഹി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​നു​ള​ള ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.


അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നും പൂ​ര്‍​ത്തി​യാ​ക്കാ​നും ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യ​താ​യി എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.