‘ദേ​ശീ​യ​പാ​ത സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണം’
Saturday, September 21, 2024 6:07 AM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് അ​റി​വ് - ത്രൂ ​ദി സോ​ൾ ഓ​ഫ് ഗു​രു ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ർ മേ​ഖ​ല​യി​ൽ ദേ​ശീ​യ​പാ​ത ഏ​റ്റ​വും മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

സ​ർ​വീ​സ് റോ​ഡ് ഉ​ൾ​പ്പെ​ടെ കു​ഴി​ക​ളും ചെ​ളി​യും നി​റ​ഞ്ഞു വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി മാ​റി. തി​രു​മു​ക്ക് മു​ത​ൽ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വ​രെ മി​ക്ക സ്ഥ​ല​ത്തും ചെ​ളി​ക്ക​ള​വും വെ​ള്ള​ക്കെ​ട്ടു​മാ​ണ്.

മ​റ്റു മേ​ഖ​ല​ക​ളി​ൽ ചെ​ളി നീ​ക്കം ചെ​യ്യാ​നും കു​ഴി നി​ക​ത്താ​നും ദേ​ശീ​യ പാ​ത നി​ർ​മാ​ണ​ക​രാ​ർ സ്ഥാ​പ​നം താ​ത്ക്കാ​ലി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ചാ​ത്ത​ന്നൂ​ർ മേ​ഖ​ല​യോ​ട് അ​വ​ഗ​ണ​ന കാ​ണി​ക്കു​ക​യാ​ണ്.


ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള ആ​ദ്യ അ​ടി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി​യ​ത് തി​രു​മു​ക്കി​ലാ​ണ്.
മേ​ൽ​പ്പാ​ലം ഒ​ഴി​കെ ഇ​വി​ടെ ഒ​രു പ​ണി​യും ന​ട​ത്തു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം ഇ​വി​ടെ സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

രോ​ഗി​ക​ളു​മാ​യി വ​രു​ന്ന ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. തെ​രു​വ് വി​ള​ക്കും ഇ​ല്ല. അ​ടി​യ​ന്ത​ര​മാ​യി സ​ർ​വീ​സ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് അ​റി​വ് ത്രൂ ​ദി ഡോ​ൾ ഓ​ഫ് ഗു​രു ആ​വ​ശ്യ​പ്പെ​ട്ടു.