തീ​ര​ദേ​ശ സം​ര​ക്ഷ​ണ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു
Saturday, September 21, 2024 6:07 AM IST
കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം പോ​ർ​ട്ട് കൊ​ല്ലം ഹാ​ർ​ബ​റി​ൽ തീ​ര​ദേ​ശ സം​ര​ക്ഷ​ണ സേ​ന​യി​ലെ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തേ വി​ട്ടു.

ബി​യ​ർ കു​പ്പി എ​റി​ഞ്ഞും ക​ല്ലെ​റി​ഞ്ഞും പ​രി​ക്കേ​ൽ​പ്പി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് പ​ള്ളി​ത്തോ​ട്ടം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​ക​ളാ​യ സി​ബി​ൻ സ്റ്റാ​ൻ​ലി,ഷാ​നു എ​ന്നി​വ​രെ വെ​റു​തെ വി​ട്ടു​കൊ​ണ്ട് കൊ​ല്ലം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് എ​സ് .എ .​സ​ജാ​ദ് ഉ​ത്ത​ര​വാ​യി.

2013 ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വൈ​കു​ന്നേ​രം തീ​ര​ദേ​ശ പോ​ലീ​സ് ക​ട​ലി​ലെ പെ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പോ​ർ​ട്ട് കൊ​ല്ലം ഹാ​ർ​ബ​റി​ൽ ബോ​ട്ട് അ​ടു​പ്പി​ച്ചു. ക​ട​പ്പു​റ​ത്ത് ബ​ഹ​ളം കേ​ട്ട് പി​രി​ഞ്ഞു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക​ൾ ബി​യ​ർ കു​പ്പി​ക​ളും ക​ല്ലും പോ​ലീ​സി​നു നേ​രേ എ​റി​ഞ്ഞു. ബി​യ​ർ കു​പ്പി പൊ​ട്ടി എ​സ്ഐ​യു​ടെ കൈ​യ്ക്കും കാ​ലി​ലും പ​രി​ക്കേ​റ്റു.

എ​ട്ട് പോ​ലീ​സു​കാ​ർ സാ​ക്ഷി​ക​ളാ​യി പ്രോ​സീ​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

പ്രോ​സി​ക്യൂ​ഷ​ന് കേ​സ് തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് കേ​സ് വെ​റു​തേ വി​ട്ട​ത്.പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ എ​സ്.​എം. ഷെ​റീ​ഫ്, വി. ​ജി​നേ​ഷ്, ജി. ​ബി​ന്ദു​സാ​ര​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.