കൊല്ലം: റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ ഓണാഘോഷം ഇന്ന് കൊല്ലത്ത് നടക്കും.
രാവിലെ 10.30 ന് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കൊല്ലം റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ് കുരുവിള നിർവഹിക്കും. ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രസിഡന്റ് എം.ഗീത അധ്യക്ഷത വഹിക്കും.
വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഓണ സദ്യ, സമ്മാനദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ജെ. ലിയോൺസ് അറിയിച്ചു.