കേ​ര​ള​ത്തി​ൽ യുഡിഎ​ഫ് വ​ൻ വി​ജ​യം നേ​ടും: കൊ​ ടി​ക്കു​ന്നി​ൽ
Friday, April 26, 2024 10:49 PM IST
കൊ​ട്ടാ​ര​ക്ക​ര:​കേ​ര​ള​ത്തി​ൽ യു ​ഡി എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും കേ​ന്ദ്ര​ത്തി​ൽ ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി പ​റ​ഞ്ഞു.

ഭാ​ര്യ ബി​ന്ദു സു​രേ​ഷി​നും മ​ക​ൾ ഗാ​യ​ത്രി സു​രേ​ഷി​നു​മൊ​പ്പം കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ സ്കൂ​ളി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ത് വ​ർ​ഷ​ത്തെ മോ​ദി ഭ​ര​ണം ജ​ന​ങ്ങ​ൾ മ​ടു​ത്തു ക​ഴി​ഞ്ഞു.​ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന തി​രി​ച്ച​റി​വ് ഇ​ന്ത്യ​ൻ ജ​ന​ത​ക്കു​ണ്ട്. അ​തി​നാ​ൽ മാ​റ്റ​ത്തി​നാ​യി അ​വ​ർ വോ​ട്ടു ചെ​യ്യും.​സി പി ​എമ്മും ​ബി ജെ ​പി​യും ത​മ്മി​ൽ മു​ൻ​പും ഡീ​ലു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​വും അ​തി​ന്‍റെ ഭാ​ഗ​മാ​ണ്.ഏ​റ്റ​വു​മ​ധി​കം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത് മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലാ​ണെ​ന്നും ത​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും എം ​പി പ​റ​ഞ്ഞു. ചി​ല ചാ​ന​ലു​ക​ൾ താ​ൻ തോ​ൽ​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ച​തു മൂ​ലം പ്ര​വ​ർ​ത്ത​ക​ർ കു​റേ​ക്കൂ​ടി ഉ​ഷാ​റാ​യെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.