കൊയിലാണ്ടി: "വാഴ കുലക്കാറുണ്ട് എന്നാൽ ഇങ്ങനെ കുലച്ചാലോ' കൊയിലാണ്ടിയിൽ കുലച്ച വാഴ നാട്ടുകാരിൽ കൗതുകമുണർത്തി.
കൊയിലാണ്ടി കൊല്ലം രശ്മി ഭവനത്തിൽ ഇ.എസ്. രാജൻ, ബേബി ദമ്പതികളുടെ വീട്ടിൽ കുലച്ച വാഴയാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയത്.
വാഴയുടെ അടിഭാഗത്തെ തണ്ടിലാണ് വാഴ കുലച്ചത്. മൈസൂർ ഇനത്തിൽപെട്ട വാഴയാണ് കഴിഞ്ഞ ദിവസം താഴത്തെ തണ്ടിൽ കുലച്ചത്.