കൂടരഞ്ഞി: ഹെൽത്തി കേരള, മാലിന്യ മുക്തം നവകേരളം പദ്ധതികളുടെ ഭാഗമായി പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് തല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും നേത്യത്വത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ-ശുചിത്വ പരിശോധന നടത്തി. കൂന്പാറ, മരഞ്ചാട്ടി, ആനയോട് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. കോട്പ ആക്ട് പ്രകാരം മൂന്നു കടകൾക്ക് പിഴ ചുമത്തി.