പോലീസുകാരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1478454
Tuesday, November 12, 2024 6:42 AM IST
കഴക്കൂട്ടം: രാസലഹരി കൈവശംവച്ചതറിഞ്ഞു പിടിച്ചെടുക്കാനെത്തിയ എസ്ഐയെ യും പോലീസുകാരെയും ആക്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ ഷമീർ (ഒഎംആർ ഷമീർ-33 ) ആണ് അറസ്റ്റിൽ ആയത്.
ഇയാളിൽ നിന്നും 45 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തിൽ എത്തിയ കഠിനംകുളം സ്റ്റേഷനിലെ എസ് ഐ അനൂപ്, സിപിഒ മാരായ അഭിലാഷ്, ഹാഷിം എന്നിവരെ ആക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്എച്ച്ഒ സാജന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുചേർത്തു കേസെടുത്തിട്ടുണ്ട്. മുൻപ് ആരോഗ്യ വകുപ്പു ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് ഉണ്ട്.