തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ര്‍​ക്ക​ട അ​മ്പ​ല​മു​ക്കി​ലെ അ​ല​ങ്കാ​ര​ചെ​ടി വി​ല്‍​പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ വി​നീ​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ സാ​ക്ഷി വി​സ്താ​രം പൂ​ര്‍​ത്തി​യാ​യി. പ്ര​തി​യെ കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു ത​മി​ഴ്‌​നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം 96 സാ​ക്ഷി​ക​ളെ​യാ​ണ് കോ​ട​തി വി​സ്ത​രി​ച്ച​ത്.

ഏ​ഴാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി പ്ര​സൂ​ണ്‍ മോ​ഹ​ന​നാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. തു​ട​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സാ​ക്ഷി മൊ​ഴി​ക​ളി​ലെ നി​ജ​സ്ഥി​തി കോ​ട​തി നേ​രി​ട്ട് പ്ര​തി​യോ​ട് ചോ​ദി​ച്ച് മ​ന​സി​ലാ​ക്കും.

ക​ന്യാ​കു​മാ​രി തോ​വാ​ള വെ​ള​ള​മ​ഠം രാ​ജീ​വ് ന​ഗ​ര്‍ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​നാ​ണ് കേ​സി​ലെ പ്ര​തി. ഉ​ന്ന​ത ബി​രു​ദ​ധാ​രി​യാ​യ പ്ര​തി ഓ​ണ്‍​ലൈ​ന്‍ സ്റ്റോ​ക്ക് മാ​ര്‍​ക്ക​റ്റിം​ഗി​നു വേ​ണ്ടി​യു​ള​ള പ​ണ​ത്തി​നാ​ണ് പ​ല​പ്പോ​ഴും കൊ​ല​പാ​ത​ക​ങ്ങ​ള്‍ ചെ​യ്തി​രു​ന്ന​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​നീ​ത​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്‍​പ് വെ​ള്ളമ​ഠം സ്വ​ദേ​ശി​യും ക​സ്റ്റം​സ് ഓ​ഫീ​സ​റു​മാ​യ സു​ബ്ബ​യ്യ​ന്‍, ഭാ​ര്യ വാ​സ​ന്തി, 13 കാ​രി മ​ക​ള്‍ അ​ഭി​ശ്രീ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ നി​ല്‍​ക്ക​വെ​യാ​ണ് പേ​രൂ​ര്‍​ക്ക​ട​യി​ലെ ചാ​യ​ക്ക​ട​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി എ​ത്തി​യ​ത്.

സു​ബ്ബ​യ്യ​നെ​യും കു​ടും​ബ​ത്തെ​യും കൊ​ല​പ്പെ​ടു​ത്തി​യ സ​മാ​ന രീ​തി​യി​ലാ​ണ് പ്ര​തി വി​നീ​ത​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ്‌​പെ​ഷല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എം. ​സ​ലാ​ഹു​ദ്ദീ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കോ​ട​തി ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചുവ​രു​ത്തി​യ​ത്. ജ്യൂ​വ​ന​പു​ഡി മ​ഹേ​ഷ് ഐ​പി​എ​സ്, കന്‍റോൺമെന്‍റ് എ​സി വി.​എ​സ്.​ ദി​ന്‍​രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ത​ല​സ്ഥാ​ന​ത്തുള്ള പ്പോ​ഴാ​ണ് പ​ട്ടാ​പ്പ​ക​ല്‍ പ്ര​തി അ​മ്പ​ല​മു​ക്കി​ലെ ക​ട​യി​ല്‍ ക​ട​ന്നു ക​യ​റി വി​നീ​ത​യെ കൊ​ല​പ്പെ​ടു​ത്തി നാ​ല​ര പ​വ​ന്‍ തൂ​ക്ക​മു​ള​ള സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​ത്.

2022 ഫെ​ബ്രു​വ​രി ആ​റി​നാ​യി​രു​ന്നു സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​നുശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ന്ന പ്ര​തി​യെ പി​ന്നീ​ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.