വെങ്ങാനൂർ ഗാന്ധി സ്മാരക ആശുപത്രി കനകജൂബിലി
1479049
Thursday, November 14, 2024 6:53 AM IST
കോവളം: വെങ്ങാനൂരിലെ ഗാന്ധി സ്മാരക ആശുപത്രിയുടെ കനക ജൂബിലി ആഘോഷ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന ആയുർവേദ സെന്ററിന്റെ ശിലാ സ്ഥാപനവും നാളെ നടക്കും.
വെെകുന്നേരം അഞ്ചിനു വെങ്ങാനൂരിൽ നടക്കുന്ന കനക ജൂബിലി ആഘോഷം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ആയുർവേദ സെന്ററിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും. ആയുർവേദ സെന്ററിന്റെ ടെെറ്റിൽ പ്രകാശനം എം. വിൻസ ന്റ് എംഎൽഎ നിർവഹിക്കും.
തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ പദ്ധതി സമർപ്പണവും ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ മുഖ്യപ്രഭാഷണവും നടത്തും. സംഘാടക സമിതി ചെയർമാൻ വെങ്ങാനൂർ കെ. ശ്രീകുമാർ അധ്യക്ഷത വഹിക്കും.
ജനറൽ കൺവീനർ ഡി. അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി, പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, നഗരസഭ കൗൺസിലർ സിന്ധു വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. സാജൻ, ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.എ. ചന്ദ്രമോഹൻ എന്നിവർ സംസാരിക്കും.
ഗാന്ധി ഫൗണ്ടേഷൻ ഫോർ ഹെൽത്ത് ആൻഡ് എഡ്യുക്കേഷനു കീഴിൽ പ്രവർത്തിക്കുന്ന ഗാന്ധി സ്മാരക ആശുപത്രിയുടെ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ കെ . ശ്രീകുമാർ, അശോക് കുമാർ, മോഹനൻ, ചന്ദ്രമോഹൻ, ആമ്പാടി വിജയൻ എന്നിവർ പറഞ്ഞു.