കെഎസ്ആര്‍ടിസി തൊഴിലാളികളെ സംരക്ഷിക്കണം: മാങ്കോട് രാധാകൃഷ്ണന്
1479046
Thursday, November 14, 2024 6:41 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും തയാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് തിരുവനന്തപുരം ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ശമ്പള പരിഷ്കരണ കരാറിന്റെ മറവില്‍ മൂന്ന് അംഗീകൃത സംഘടനകളും നിയമവിരുദ്ധമായ കാര്യങ്ങളാണ് സമ്മതിച്ച് ഒപ്പിട്ടു നല്‍കിയത്. ഇത്ര വിട്ടുവീഴ്ചാ സഹായം കാണിച്ച മറ്റൊരു തൊഴിലാളി സംഘടനകളും രാജ്യത്തുണ്ടാവില്ലെന്നും മാങ്കോട് രാധാകൃഷ്ണന് പറഞ്ഞു.
നോര്‍ത്ത് ജില്ലാ സെക്രട്ടറി ചെമ്പഴന്തി രാജേഷ് അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ സെക്രട്ടറി സി.എല്‍. രതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. യൂണിയന് ജനറല്‍സെക്രട്ടറി എം.ജി. രാഹുല്‍, വര്‍ക്കിംഗ് പ്രസിഡന്റ് എം. ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.