വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾക്ക് നാലരവര്‍ഷം തടവ്
1478799
Wednesday, November 13, 2024 7:02 AM IST
വലിയതുറ: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് നാലര വര്‍ഷം തടവും മുപ്പത്തയ്യായിരം രൂപ പിഴയും. കടകംപള്ളി വില്ലേജില്‍ വെട്ടുകാട് വാര്‍ഡില്‍ ബാലനഗര്‍ ഈന്തിവിളാകം വീട്ടില്‍ പൊടിയന് എന്നു വിളിക്കുന്ന രഞ്ചിത്തിനെ (36) ആണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അനു ടി.തോമസ് ശിക്ഷിച്ചത്.
2023 ഫെബ്രുവരി 13 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി വയോധിക താമസിച്ച വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
പ്രോസിക്യൂഷന് 10 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളും രണ്ട് തൊണ്ടി മുതലുകളും തെളിവിനായി ഹാജരാക്കി പ്രോസിക്യൂഷനു വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.ബെന്‍സര്‍ ഹാജരായി.