തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ​യു​മാ​യി നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന​യാ​ളെ​യും ര​ണ്ടു കൂ​ട്ടാ​ളി​ക​ളെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ള​നാ​ട് കു​ള​ക്കോ​ട് ഉ​ത്രംവീ​ട്ടി​ൽ ര​മേ​ശ് (40), വ​ലി​യ വേ​ളി ജാ​സ്മി​ൻ ഹൗ​സി​ൽ ബൈ​ജു പെ​രേര (33), ചെ​റി​യ​തു​റ പു​തു​വ​ൽ ഹൗ​സി​ൽ റോ​യ് ബെ​ഞ്ച​മി​ൻ (31) എ​ന്നി​വ​രാ​ണ് സി​റ്റി സാ​ഗോ​ക്ക് ടീ​മും ശ്രീ​കാ​ര്യം പോലീ​സും സം​യുക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടു ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ​ശേ​ഷം ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി ഭാ​ഗ​ത്തു വീ​ടു​വാ​ട​ക​യ് ക്കെ​ടു​ത്താ​ണ് ഇ​യാ​ളും മ​റ്റു ര​ണ്ടു​പേ​രും ചേ​ർ​ന്നു മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്ന ഇ​യാ​ളെ​യും സം​ഘ​ത്തെ​യും വീ​ടു വ​ള​ഞ്ഞാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടു​ന്ന സ​മ​യം 18 ഗ്രാം ​എം​ഡി​എം​എ​യും ഉ​പ​യോ​ഗി​ച്ച​തും ഉ​പ​യോ​ഗി​ക്കാ​ത്ത​തു​മാ​യ നി​ര​വ​ധി സി​റി​ഞ്ചു​ക​ൾ, ക്രി​സ്റ്റ​ൽ ബൗ​ളു​ക​ൾ, മ​യ​ക്കു​മ​രു​ന്ന് അ​ള​ന്നു തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സ്, എ​ന്നി​വ പി​ടി​കൂ​ടി. മു​ൻ​പ് മ​ണ്ണ​ന്ത​ല, നാ​ലാ​ഞ്ചി​റ, വ​ട്ട​പ്പാ​റ, അ​രു​വി​ക്ക​ര, നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി വീ​ടു​ക​ൾ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​യാ​ളാ​ണ് ര​മേ​ശ്.

മോ​ഷ​ണ​ശേ​ഷം മു​ള​കു​പൊ​ടി വി​ത​റി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ സം​ഘ​ത്തെ​യും റി​മാ​ൻ​ഡ് ചെ​യ്തു. മൂ​വ​ർ സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും, മ​റ്റു കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.