തി​രു​വ​ന​ന്ത​പു​രം: നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ന്‍റെ ഫീ​സ് വ​ർ​ധ​ന​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് എ​സ്എ​ഫ്ഐ മാ​ർ​ച്ച് ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​നു​ശ്രീ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളെ ചൂ​ക്ഷ​ണം ചെ​യ്യാ​നു​ള്ള സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നം എ​സ്എ​ഫ്ഐ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും തീ​രു​മാ​ന​ത്തി​ൽനി​ന്ന് പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്നും അ​നു​ശ്രീ പ​റ​ഞ്ഞു.

എ​സ്എ​ഫ്ഐ സ​മ​ര​ത്തെ തു​ട​ർ​ന്ന് ഫീ​സ് അ​ട​ക്കാ​ൻ ര​ണ്ടു​ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കാ​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, തു​ക അ​ട​ക്കാ​ൻ സാ​മ്പ​ത്തി​ക സ്ഥി​തി​യി​ല്ലാ​ത്തെ ധാ​രാ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ള്ള​തി​നാ​ൽ ഫീ​സി​ള​വ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ത്തി​ൽ എ​സ് എ​ഫ്ഐ ഉ​റ​ച്ചു​നി​ന്നു. ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കാ​ൻ സി​ൻ​ഡി​ക്കേ​റ്റും സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും എ​സ്എ​ഫ്ഐ തീ​രു​മാ​നി​ച്ചു.

എ​സ്എ​ഫ്ഐ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ജി.ടി. അ​ഞ്ജു​കൃ​ഷ്ണ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആർ. ആ​ർ. അ​ന​ന്ദു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.എ​സ്. ജ​യ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എ​സ്.കെ. ​ആ​ദ​ർ​ശ്, എം. ​എ. ന​ന്ദ​ൻ, എ​സ്. ആ​ന​ന്ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.