തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി തീം ​സോം​ഗ് പു​റ​ത്തി​റ​ക്കി. മലങ്കര കത്തോലിക്ക സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ തീം ​സോം​ഗ് പ്ര​കാ​ശ​നം ചെ​യ്തു.

സ്കൂൾ ക​റ​സ് പോ​ണ്ട​ന്‍റ് മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോർഎപ്പി സ് കോപ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ, ഗാ​ന​ര​ച​യി​താ​വ് ബി​ജു കെ. ​ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​നി​തീ​ഷ് വ​ല്യ​യ്യ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ജുജോ​ൺ, തീം ​സോം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​ജാ സൈ​മ​ൺ, വി​നോ​ദി​നി, ജൂ​ബി​ലി ക​ൺ​വീ​ന​ർ ബി​ന്നി സാ​ഹി​തി, എ​ഫ്. ജ​യിം​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തീം ​സോം​ഗി​ന്‍റെ ര​ച​നയും സം​ഗീ​തവും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ബി​ജു കെ. ​ജോ​ർ​ജാ​ണ്. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ സു​ധീ​പ് കു​മാ​റാണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സോം​ഗി​ന് മി​ക​വാ​ർ​ന്ന ത​ര​ത്തി​ൽ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​ആ​ർ. കീ​ർ​ത്ത​ന, ജെ.എ​സ്. ആ​ൻ​സി, ബി.​എ​സ്. ഷി​ബി​ന, ആ​ർ.​എ​സ്. അ​പ​ർ​ണ, പി. ​ഗൗ​രില​ക്ഷ് മി, റൂ​ത്ത് അ​ച്ച​ൻ​കു​ഞ്ഞ്, ജാ​ന​കി നാ​യ​ർ എ​ന്നി​വ​ർ അ​ണി​നി​ര​ന്നു.