തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി തോ​ന്ന​യ്ക്ക​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക​ണി​യാ​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം സ​മാ​പി​ച്ചു.
ഉ​പ​ജി​ല്ല​യി​ലെ 92 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി അ​യ്യാ​യി​ര​ത്തി​ലേ​റെ ക​ലാ പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ച്ച ക​ലോ​ത്സ​വ​ത്തി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ തോ​ന്ന​യ്ക്ക​ല്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. ര​ണ്ടാം സ്ഥാ​നം ക​ഴ​ക്കൂ​ട്ടം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി.

എ​ല്‍​പി, യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​നം കാ​ട്ടാ​യി​ക്കോ​ണം ഗ​വ.​യു​പി സ്‌​കൂ​ള്‍ നേ​ടി. യു​പി എ​യ്ഡ​ഡ് സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പോ​ത്ത​ന്‍​കോ​ട് സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ ഇ​ത്ത​വ​ണ​യും ഓ​വ​റോ​ള്‍ നി​ല​നി​ര്‍​ത്തി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം അ​റ​ബി ക​ലോ​ത്സ​വ​ത്തി​ല്‍ ക​ഴ​ക്കൂ​ട്ടം അ​ല്‍ ഉ​ദു​മാ​ന്‍ സ്‌​കൂ​ളും, യു​പി അ​റ​ബി ക​ലോ​ത്സ​വ​ത്തി​ല്‍ പോ​ത്ത​ന്‍​കോ​ട് സെ​ന്‍റ്തോ​മ​സ് യു​പി സ്‌​കൂ​ളും ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.

എ​ല്‍​പി അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ല്‍ യ​ഥാ​ക്ര​മം ഗ​വ.​എ​ല്‍​പി​എ​സ് ആ​ലും​മൂ​ട്, .എ​ല്‍​പി​എ​സ് ക​ന്യാ​കു​ള​ങ്ങ​ര, ഗ​വ. എ​ല്‍​പി​എ​സ് കാ​ട്ടാ​യി​ക്കോ​ണം, ഗ​വ. എ​ല്‍​പി​എ​സ് തോ​ന്ന​ക്ക​ല്‍ എ​ന്നി​വ​ര്‍ ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​നം പ​ങ്കു​വ​ച്ചു. യു​പി വി​ഭാ​ഗം സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ ജി​യു​പി​എ​സ് കാ​ട്ടാ​യി​ക്കോ​ണം ഓ​വ​ര്‍ ഓ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.

ഗ​വ. യു​പി​എ​സ് ഇ​ട​വി​ളാ​ക​വും, ഗ​വ. യു.​പി.​എ​സ് പോ​ത്ത​ന്‍​കോ​ട് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ന്ന​യ്ക്ക​ല്‍ എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ജെ​സി ജ​ലാ​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.