വി​ഴി​ഞ്ഞം : കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രും​കു​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ എ​ത്ര​യും വേ​ഗം നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ക​രും​കു​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ഡി​സെ​പ്പി​ന്‍റെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന കു​ടി​ശി​ക​ക​ൾ എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി.​റ​സ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ.​അ​ശോ​ക കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നേ​താ​ക്ക​ളാ​യ വ​ട്ട​വ​ള രാ​ജേ​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് ക​രും​കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ര​ണി​യം ഫ്രാ​ൻ​സി​സ്, കെ.​രാ​ജ​കു​മാ​ർ, കാ​ഞ്ഞി​രം​കു​ളം സ​ന്തോ​ഷ് കു​മാ​ർ, ആ​ർ.​ടി.​നോ​ബി​ൽ സിം​ഗ്, സി.​ടി.​അ​നി​ൽ ജോ​സ്, ജി. ​സൈ​മ​ൻ, കെ.​ജോ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് - എ​ൻ.​ര​വീ​ന്ദ്ര​ൻ , സെ​ക്ര​ട്ട​റി- ജി.​സൈ​മ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.