വ​ലി​യ​തു​റ: പ​രാ​ദീ​ന​ത​ക​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടി ക​ഴി​യു​ക​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ലി​യ​തു​റ തീ​ര​ദേ​ശ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യ്ക്ക് പു​തു​ജീ​വ​ന്‍ ന​ല്‍​കാ​ന്‍ ആ​ന്‍റ​ണി രാ​ജു എം​എ​ല്‍​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​യാ​യി.

20 മു​ത​ല്‍ 24 മ​ണി​യ്ക്കൂ​റും ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പു​റ​മേ കൂ​ടു​ത​ലാ​യി ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും ഒ​രു ഡോ​ക്ട​റെ​യും ഫാ​ര്‍​മ​സി​സ്റ്റി​നെ​യും നി​യ​മി​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം അ​റി​യി​ച്ചു.

ആം​ബു​ല​ന്‍​സ് , ജ​ന​റേ​റ്റ​ര്‍ , എ​മ​ര്‍​ജ​ന്‍​സി ബെ​ഡ് , ഫ​ര്‍​ണി​ച്ച​ര്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നും രോ​ഗി​ക​ള്‍​ക്ക് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍​മി​ക്കു​ന്ന​തി​നും എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ ഡി​എം​ഒ ഡോ.​ബി​ന്ദു മോ​ഹ​ന്‍, ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ഷീ​ല, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഐ​റി​ന്‍ ദാ​സ​ന്‍, സു​ധീ​ര്‍ , മി​ലാ​നി പെ​രേ​ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.