ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം
Thursday, March 28, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: ​സ്മാ​ർ​ട്ട്സി​റ്റി റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ൽ 31വ​രെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ആ​ൽ​ത്ത​റ ജം​ഗ്ഷ​ൻ മു​ത​ൽ വി​മ​ൻ​സ് കോ​ളേ​ജ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ലാ​ണ് ക്ര​മീ​ക​ര​ണം.

ആ​ൽ​ത്ത​റ ജം​ഗ്ഷ​നി​ൽ​നി​ന്നും എ​സ്എം​സി വ​രേ​യും വ​ഴു​ത​ക്കാ​ട് ജം​ഗ്ഷ​ൻ മു​ത​ൽ വി​മ​ൻ​സ് കോ​ള​ജ് ജം​ഗ്ഷ​ൻ വ​രേ​യു​മു​ള്ള റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.

വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്തു​നി​ന്നും മേ​ട്ടു​ക്ക​ട, തൈ​ക്കാ​ട്, ത​മ്പാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​യ​മ്പ​ലം, മ്യൂ​സി​യം, പ​ബ്ലി​ക് ലൈ​ബ്ര​റി, പ​ഞ്ചാ​പു​ര, ബേ​ക്ക​റി, ഫ്ലൈ ​ഓ​വ​ർ, പ​ന​വി​ള, മോ​ഡ​ൽ സ്കൂ​ള്‍ വ​ഴി പോ​ക​ണം.

വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്തു നി​ന്നും ജ​ഗ​തി, ഇ​ട​പ്പ​ഴി​ഞ്ഞി, എ​സ്എം​സി, വ​ഴു​ത​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ശാ​സ്ത​മം​ഗ​ലം, കൊ​ച്ചാ​ർ റോ​ഡ്, ഇ​ട​പ്പ​ഴി​ഞ്ഞി വ​ഴി​യോ, വെ​ള്ള​യ​മ്പ​ലം, മ്യൂ​സി​യം, ന​ന്ദാ​വ​നം, ബേ​ക്ക​റി ജം​ഗ്ഷ​ൻ വ​ഴി​യോ പോ​ക​ണം.

ത​മ്പാ​നൂ​ർ, ഫ്ലൈ​ഓ​വ​ർ ഭാ​ഗ​ത്തു​നി​ന്നും വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ത​മ്പാ​നൂ​ർ, മോ​ഡ​ൽ സ്കൂ​ള്‍, ബേ​ക്ക​റി ഫ്ലൈ ​ഓ​വ​ർ, പാ​ള​യം, മ്യൂ​സി​യം വ​ഴി പോ​ക​ണം.

ഇ​ട​പ്പ​ഴി​ഞ്ഞി, എ​സ്എം​സി, വ​ഴു​ത​ക്കാ​ടു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ബേ​ക്ക​റി ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​പ്പ​ഴി​ഞ്ഞിയിൽ നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞു ജ​ഗ​തി ഡി​പി​ഐ, വി​മ​ൻ​സ് കോ​ള​ജ് ജം​ഗ്ഷ​ൻ വ​ഴി​യും പോ​ക​ണം.

വ​ഴു​ത​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും ത​മ്പാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വ​ഴു​ത​ക്കാ​ട്, ഡി​പി​ഐ, വി​മ​ൻ​സ് കോ​ള​ജ് ജം​ഗ്ഷ​ൻ, ക​ലാ​ഭ​വ​ൻ​മ​ണി റോ​ഡ്, പ​ന​വി​ള വ​ഴി​യും പോ​ക​ണം.