വെ​ട്ടു​കാ​ട് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ "കൃ​പാ​ഭി​ഷേ​കം 24' നാ​ളെ തു​ട​ങ്ങും
Friday, April 26, 2024 6:47 AM IST
വെ​ട്ടു​കാ​ട്: വെ​ട്ടു​കാ​ട് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ "കൃ​പാ​ഭി​ഷേ​കം 24’ മാ​ദ്രേ ദേ ​ദേ​വൂ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ നാ​ളെ മു​ത​ൽ മേ​യ് ഒ​ന്നുവ​രെ ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​രം, കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് വ​ലി​യ​തു​റ സ​ബ് സോ​ണി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 3.45 മു​ത​ൽ രാ​ത്രി 9.30വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ന് അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ളന്മ​നാ​ൽ നേ​തൃത്വം ന​ൽ​കും. നാ​ളെ 3.45 നു ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂപ​താ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് അ​ദ്ദേ​ഹം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും.​

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.15ന് ​പ​ത്ത​നം​തി​ട്ട ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ്, ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​എം.​ സൂ​സ​പാ​ക്യം എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

എ​ല്ലാദി​വ​സ​വും വൈ​കു​ന്നേ​രം ആ​റുമു​ത​ൽ രാ​ത്രി 9.30 വ​രെ ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ൽ ന​യി​ക്കു​ന്ന ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, കൃ​പാ​ഭി​ഷേ​ക ശു​ശ്രൂഷ, വി​ടു​ത​ൽ ശു​ശ്രൂഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യി​ലെ​യും സീ​റോ മ​ല​ബാ​ർ, മ​ല​ങ്ക​ര തു​ട​ങ്ങി വി​വി​ധ റീ​ത്തു​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മെ​ത്തു​ന്ന അ​റു​പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ൽ വി​പു​ല​മാ​യ പ​ന്ത​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് വെ​ട്ടു​കാ​ട് പ​ള്ളി​യി​ലും ഗ്രൗ​ണ്ടി​ലു​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ്‍​വ​ൻ​ഷ​ൻ ക​ഴി​ഞ്ഞു വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ റ​വ. ഡോ. ​ഫൈ​സ​ന്ത് എം. ​നാ​യ​കം, റ​വ. ഡോ. ​എ​ഡി​സ​ണ്‍, വൈ.​എം. ക്രി​സ്തു​ദാ​സ്, എ​ൽ. ജോ​സ്, ജ​യിം​സ് ഫ്രാ​ൻ​സി​സ് ഫെ​ർ​ണാ​ണ്ട​സ്, നൈ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.