തേ​നൂ​റും ഗ്രാ​മ​മാ​യി ചെ​മ്പ​നോ​ട; ഹ​ണി​ജാ​ക്ക് നാ​ച്ചു​റ​ൽ പ്രൊ​ഡ​ക്ട്സ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, May 5, 2024 5:13 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ന​ബാ​ർ​ഡി​ന്‍റെ ധ​ന സ​ഹാ​യ​ത്തോ​ടെ മൂ​ന്നു​വ​ർ​ഷം മു​മ്പ് സി​എം​ഐ സ​ഭ​യു​ടെ സം​രം​ഭ ഘ​ട​ക​മാ​യ സ്റ്റാ​ർ​സ് കോ​ഴി​ക്കോ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പ​നോ​ട​യി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി ആ​രം​ഭി​ച്ച തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്നു.

മു​ന്നൂ​റി​ൽ​പ്പ​രം ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം നേ​ടി​യ​ത്. ഇ​വ​രി​ൽ അ​ധി​ക​മാ​ളു​ക​ളും സ്വ​ന്ത​മാ​യി തേ​നീ​ച്ച കൃ​ഷി ചെ​യ്ത് വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 17 പേ​ർ സം​ഘ​ടി​ച്ച്‌ കോ​ഴി​ക്കോ​ട് സ്റ്റാ​ർ​സ്, ച​ക്കി​ട്ട​പാ​റ കൃ​ഷി​ഭ​വ​ൻ സ​ഹാ​യ​ത്തോ​ടെ​യും ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യും ഹ​ണി​ജാ​ക്ക് നാ​ച്ചു​റ​ൽ പ്രൊ​ഡ​ക്ട്സ് സൊ​സൈ​റ്റി​ക്ക് ചെ​മ്പ​നോ​ട​യി​ൽ രൂ​പം ന​ൽ​കി.

ആ​രം​ഭ മൂ​ല​ധ​ന​മാ​യി ഏ​ഴാ​യി​രം രൂ​പ വീ​തം ഇ​വ​ർ ഓ​രോ​രു​ത്ത​രും സൊ​സൈ​റ്റി​ക്ക് ന​ൽ​കി. ശു​ദ്ധ​മാ​യ തേ​നി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വു​മാ​ണ് പ്ര​ധാ​ന​മാ​യി സൊ​സൈ​റ്റി ന​ട​ത്തു​ന്ന​ത്. വി​ശ്വ​സ്ത​രാ​യ ക​ർ​ഷ​ക​രി​ൽ നി​ന്നാ​ണ് ഇ​ത് വി​ല കൊ​ടു​ത്ത് ശേ​ഖ​രി​ക്കു​ന്ന​ത്. തേ​നും ച​ക്ക​യും ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും ത​യാ​റാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും അം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ചു ചെ​യ്യു​ന്നു​വെ​ന്ന​താ​ണു ഇ​വ​രു​ടെ വി​ജ​യ​മ​ന്ത്രം.

സി​എം​ഐ കോ​ഴി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ​സി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പ്ര​കാ​ശാ​ണ് സൊ​സൈ​റ്റി​ക്കും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സു​നി​ൽ വി. ​ജോ​ൺ തോ​മ​സ് പ്ര​സി​ഡ​ന്‍റും കെ.​ഡി. തോ​മ​സ് സെ​ക്ര​ട്ട​റി​യും ജെ​സി ജോ​ൺ​സ​ൺ ഖ​ജാ​ൻ​ജി​യു​മാ​ണ്. ഫാ. ​ജോ​സ് പ്ര​കാ​ശ് സി​എം​ഐ, മോ​ളി തോ​മ​സ്, സീ​മ ജോ​ർ​ജ്, സെ​ലി​ൻ ജോ​ർ​ജ്, അ​ബി​ൻ ജോ​സ്, വി​ന​യ തോ​മ​സ്, ജോ​സ് ചീ​ര​മ​റ്റ​ത്തി​ൽ, മ​ത്താ​യി ആ​യി​ത്ത​മ​റ്റം, കെ.​എം. ജോ​ർ​ജ്, തോ​മ​സ് ആ​യി​ത്ത​മ​റ്റം,

അ​ഗ​സ്റ്റി​ൻ കി​ഴ​ക്ക​ര​ക്കാ​ട്ട്, വി​ജ​യ​ൻ മ​ത്ത​ത്ത്, റോ​ബി​ൻ മാ​ത്യു, ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​ണ്. ഹ​ണി​ജാ​ക്ക് നാ​ച്ചു​റ​ൽ പ്രൊ​ഡ​ക്ട്സ് സൊ​സൈ​റ്റി​യു​ടെ ചെ​മ്പ​നോ​ട​യി​ൽ സ്ഥാ​പി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക​രി​ൽ നി​ന്നു​ള്ള തേ​ൻ ശേ​ഖ​ര​ണ​വും ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഇ​ന്ന​ലെ നി​ർ​വ​ഹി​ച്ചു.

സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പ്ര​കാ​ശ് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം കൃ​ഷി ഓ​ഫീ​സ​ർ ജി​ജോ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി തോ​മ​സ് കും​ബ്ലാ​നി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്റ്റാ​ർ​സ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ റോ​ബി​ൻ ക​ട​മ​ല, സു​നി​ൽ വേ​ന​കു​ഴി, സീ​മ ജോ​ർ​ജ്, ജോ​മോ​ൻ സ്റ്റാ​ർ​സ്, സു​ഭാ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.